കുത്തിപ്പൊക്കലിന്റെ അതിഭീകരമായ അവസ്ഥയിൽ പിഷാരടി!

പിഷാരടിയുടെ സൈക്കോളജിക്കൽ മൂവ്!

അപർണ| Last Modified ബുധന്‍, 6 ജൂണ്‍ 2018 (08:31 IST)
ഫേസ്ബുക്കിൽ കയറി നോക്കിയാൽ നമ്മൾ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടെ പഴയ ഫോട്ടോകൾ കാണാനാകും. 2010 മുതലുള്ളത് ഉണ്ട്. ഇതിനെ കുത്തിപ്പൊക്കൽ എന്ന് പറയും. പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ടൈം‌ലൈനിൽ വരുത്തുകയാണ് ട്രോളർമാർ.

ഇതിന് ആദ്യം ഇരയായത് പൃഥ്വിരാജാണ്. ഇതിന് പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, ചില നടിമാര്‍ എന്നിവർക്കും ഈ കുത്തിപ്പൊക്കൽ ഒരു പാരയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ രമേശ് പിഷാരടിയുടെ പണ്ടുകാലത്തെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പിഷാരടി തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്.

എല്ലാവരും സുഹൃത്തുക്കളുടെ പഴയ ചിത്രങ്ങൾ തേടിപ്പോകുമ്പോള്‍ പിഷാരടി സ്വന്തം ചിത്രം പോസ്റ്റ് ചെയ്ത് മറ്റുളളവർക്ക് മാതൃകയായി. എന്നാല്‍ കൂടെ രണ്ടുസുഹൃത്തുക്കൾക്ക് നല്ലൊരു പണിയും. നേരത്തേ അജു വർഗീസും തന്റെ തന്നെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

‘എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി...കൂടെയുള്ളവരുടെ കാര്യം ഓർക്കുമ്പോഴാ ഇതിൽ ഒരുത്തൻ ഇപ്പോൾ അഡ്വക്കേറ്റും(സുജിത് സോമശേഖരൻ) മറ്റവൻ വലിയ ഷെഫും (അനീഷ് കെ എൻ) ആണ്.’–ചിത്രത്തിന് അടിക്കുറിപ്പായി പിഷാരടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :