പണം വാരിയെറിഞ്ഞ് ബിജെപി; എംഎല്‍എമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം - പിടിച്ചു നില്‍ക്കുമെന്ന് കോണ്‍ഗ്രസ്

പണം വാരിയെറിഞ്ഞ് ബിജെപി; എംഎല്‍എമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം - പിടിച്ചു നില്‍ക്കുമെന്ന് കോണ്‍ഗ്രസ്

 karnataka , niyamasabha election ,Bjp , Congress , Amit Shah , കോണ്‍ഗ്രസ് , ജെഡിഎസ് , കര്‍ണാടക തെരഞ്ഞെടുപ്പ്
കര്‍ണാടക| jibin| Last Updated: ബുധന്‍, 16 മെയ് 2018 (15:43 IST)
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് - ജെഡിഎസ് നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ സഖ്യം തകര്‍ക്കാന്‍ അട്ടിമറി നീക്കവുമായി ബിജെപി.

നാല് ജെഡി -​ എസ്എം​എൽഎമാർക്കും അഞ്ച് കോണ്‍ഗ്രസ് എംഎൽഎമാരെയും രാജിവയ്പ്പിക്കാൻ നൂറ് കോടി രൂപവരെ ബിജെപി വാഗ്ദാനം ചെയ്‌തുവെന്നാണ് ആരോപണം. പല എം എല്‍ എമാരും ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കി.

എംഎല്‍എമാരെ സ്വാധീനിപ്പിച്ച് രാജിവയ്‌പ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതലയുള്ള ഡികെ ശിവകുമാര്‍ പറഞ്ഞു. ബിജെപി കര്‍ണാടകത്തില്‍ കുതിരക്കച്ചവടം ആരംഭിച്ചുവെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് കര്‍ണാടകത്തില്‍ ചരടുവലികള്‍ നടക്കുന്നത്. അതേസമയം എന്തു വിലകൊടുത്തും എംഎല്‍എമാരെ ഒപ്പം നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ജെഡിഎസുമായി സഖ്യം ചേരാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ഈ സഖ്യത്തിന് ജെഡിഎസ് പച്ചക്കൊടി കാട്ടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് എന്തു നീക്കവും നടത്താന്‍ ബിജെപി ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :