പ്രതിഷേധക്കാർക്ക് മുന്നിൽ ദേശീയഗാനം ആലപിച്ച് കമ്മീഷ്ണർ, എഴുന്നേറ്റ് നിന്ന് ഏറ്റുപാടി സമരക്കാർ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2019 (14:55 IST)
പൗരത്വ ഭേതഗതി നിയമത്തിനെതിരെയുള്ള സമരങ്ങൾ അക്രമങ്ങളിലേക്ക് നീങ്ങുമ്പോൾ വ്യത്യസ്തമയ കാഴ്ചയായി ബംഗളുരുവിൽനിന്നുമുള്ള ദൃശ്യങ്ങൾ. ബംഗളുരു ടൗൺഹാളിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നവർക്ക് മുൻപിൽ ബംഗളുരു ഡിസി‌പി ചേതൻ സിങ് റാത്തോർ ദേശീയ ഗാനം ആലപിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുകയാണ്.

ടൗൺഹാളിന് മുന്നിൽ ഒത്തുകൂടിയവരോട് സമാധാന പരമായി പിരിഞ്ഞു പോകാൻ ഡിസിപി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പിരിഞ്ഞുപോകാൻ സമരക്കാർ തയ്യാറായില്ല. തുടർന്ന് ഡിസിപി മൈക്കിലൂടെ ദേശീയഗാനം ആലപിക്കുകയായിരുന്നു. ഇതോടെ എഴുന്നേറ്റ് നിന്ന് സമരക്കാർ ഡിസിപിയോടൊപ്പം ദേശീയഗാനം ഏറ്റുപാടി.



പ്രക്ഷോപങ്ങളെ സാമൂഹ്യ വിരുദ്ധർ അവരുടെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ജാതിയ്ക്കും മതത്തിനും അതീതമായി നമ്മൾ എല്ലാം ഇന്ത്യക്കാരാണ് എന്നും സമാധാനപരമായി പിരിഞ്ഞുപോകണം എന്നും ഡിസിപി പറഞ്ഞതോടെ സമരക്കാർ ഇത് അനുസരിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :