പൗരത്വ ഭേദഗതി നിയമം: വിദഗ്ധ ഉപദേശം തേടാൻ കേന്ദ്ര സർക്കാർ, വിജ്ഞാപനം വൈകിയേക്കും

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 ഡിസം‌ബര്‍ 2019 (14:35 IST)
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധത്തിന് അയവ് വരാത്ത സാഹചര്യത്തിൽ. വിദഗ്ധ ഉപദേശം തേടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. നിയമത്തിൽ വിജ്ഞാപനം പുറത്തിറക്കുന്നത് വൈകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. പൗരത്വ ഭേതഗതിക്കെതിരെ സമർപ്പിക്കപെട്ട ഹർജികൾ സുപ്രീം കോടതി അടുത്ത മാസം 22ന് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് നടപടി.

59 ഹർജികളാണ് നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി ആര് ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാന് കേസ് പരിഗണിക്കുക. നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്ന് വിദഗ്ധ ഉപദേശം ലഭിച്ചാൽ കോടതി കേസ് പരിഗണിക്കുന്നത് വരെ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കില്ല എന്നാണ് റിപ്പോർട്ട്.

നിലവിലെ സംഘർഷ സാധ്യതക്ക് അയവ് വരാൻ ഇത് സഹായിക്കും എന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്. ദേശീയ പൗർത്വ പട്ടിക തയ്യാറാക്കുന്ന നടപടിയേലേക്കും കേന്ദ്ര സർക്കാർ ഉടൻ കടന്നേക്കില്ല. പൗരത്വ പട്ടികയുടെ രുപരേഖ പോലും ഇതേവരെ തയ്യാറായിട്ടില്ല എന്നും രൂപരേഖ തയ്യാറാകുന്ന മുറക്ക് ജനങ്ങളെ കര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും എന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജെ പി നഡ്ഡ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :