'മാധ്യമപ്രവർത്തകർ സൌജന്യ ഭക്ഷണം കഴിക്കാൻ വരുന്നവർ’ - പൊട്ടിത്തെറിച്ചും പരിഹസിച്ചും കങ്കണ

Last Modified വ്യാഴം, 11 ജൂലൈ 2019 (15:24 IST)
മാധ്യമപ്രവർത്തകരെ കടന്നാക്രമിച്ച് നടി കങ്കണ റണാവത്ത്. രാജ്യത്തിന്റെ ഐക്യത്തെയും, അഖണ്ഡതയുമെല്ലാം ആക്രമിക്കുന്ന ഇക്കൂട്ടർ നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് സഹോദരി രംഗോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കങ്കണ ആരോപിക്കുന്നു.

പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹെ ക്യാ’യുടെ ഓഡിയോ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകനുമായുണ്ടായ വാക്കുതര്‍ക്ക വിവാദത്തില്‍ മാപ്പു പറയാനാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കങ്കണയുടെ മാപ്പ് പറച്ചിൽ.

തന്നെ ബഹിഷ്‌കരിക്കുവെന്ന് വീഡിയോയില്‍ കളിയാക്കുന്ന കങ്കണ കൂട്ടായ്മയെ വിലക്കെടുക്കാന്‍ ലക്ഷങ്ങള്‍ ഒന്നും വേണ്ടെന്നും, 50-60 രൂപയ്ക്ക് പിന്നാലെ ഓടുന്നവരാണ് അവരെന്നും കങ്കണ അധിക്ഷേപിക്കുന്നു. എതിർക്കുന്നവരെ എല്ലാം രാജ്യദ്രോഹികളാക്കുന്ന ബിജെപിയുടെ രീതി തന്നെയാണോ കങ്കണയ്ക്കെന്നും സോഷ്യൽ മീഡിയ ചോദ്യമുന്നയിക്കുന്നു.

ഞായറാഴ്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ 'മണികര്‍ണിക: ദ ക്വീന്‍ ഓപ് ഝാന്‍സി' എന്ന ചിത്രത്തെക്കുറിച്ച് മോശമായി എഴുതി എന്നാരോപിച്ച് കങ്കണ മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിന്‍ റാവുവിനോട കങ്കണ തര്‍ക്കിക്കുകയായിരുന്നു. ആരോപണം റാവു നിഷേധിച്ചെങ്കിലും കങ്കണ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഇതാണ് മാധ്യമ പ്രവർത്തകരെ ചൊടിപ്പിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :