സുശാന്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഫെബ്രുവരിയില്‍ തന്നെ മുംബൈ പോലീസിനെ അറിയിച്ചിരുന്നു: വെളിപ്പെടുത്തി സുശാന്തിന്റെ പിതാവ്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2020 (08:58 IST)
മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ ജീവന്‍ അപകടത്തിലാണെന്ന് നേരത്തെ തന്നെ പോലീസിനെ അറിയിച്ചിന്നു എന്ന് സുഷാന്തിന്റെ പിതാവ് കെ കെ സിംഗ്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഫെബ്രുവരി 25ന് നല്‍കിയ പരാതിയില്‍ ചിലരുടെ പേര് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ബാന്ദ്രാ പോലീസ് തയ്യാറായില്ല. സുശാന്ത് മരിച്ച 40 ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടികളും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് പാറ്റ്ന പോലീസിന് പരാതി നല്‍കിയത് കെ കെ സിംഗ് പറഞ്ഞു.

സുശാന്തിനൊപ്പം നില്‍ക്കുന്നവര്‍ തങ്ങള്‍ക്ക് വിശ്വാസമില്ലാത്തവരാണ്. അവര്‍ സുശാന്തിന്റെ ജീവന്‍ അപകടപ്പെടുത്തിയേക്കാമെന്നും ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നതായി കെ കെ സിങിന്റെ അഭിഭാഷകന്‍ വികാസ് സിങും വ്യക്തമാക്കി സുശാന്തിന്റെ മരണശേഷം പോലും പോലീസ് തങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ലെന്നില്ല എന്നും വികാസ് സിങ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :