വെറും 4,999 രൂപയ്ക്ക് സ്മാർട്ട്ഫോണുകൾ, ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (14:57 IST)
ഓൺലൈനിൽനിന്നും സ്മാർട്ട്ഫോണുകൾ ഉൾപ്പടെയുള്ള സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ മികച്ച അവസരം ഒരുക്കി ആമസോണിൽ വരുന്നു. ഒക്ടോബർ 17 മുതലാണ് ആമസോണിൽ ഓൺലൈൻ വിപണന ഉത്സവം ആരംഭിയ്ക്കുന്നത്. പ്രൈം അംഗത്വമുള്ളവർക്ക് 16 മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും. ഗൃഹോപകരണങ്ങളും, സ്മാർട്ട്ഫോൺ ഉൾപ്പടെയുള്ള ഗാഡ്ജറ്റുകളും, ഫാഷൻ ഉത്പന്നങ്ങളും വലിയ വിലക്കുറവിൽ സ്വന്തമാക്കാനാകും.


എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം അധിക വിലക്കുറവും ലഭ്യമാകും. സാംസങ്ങിന്റെ എൻട്രി ലെവൽ സ്മാർട്ട്ഫോണായ ഗാലക്സി M01 വെറും 4,999 രൂപയ്ക്ക് സ്വന്തമാാക്കാം. എച്ച്ഡിഎഫ്സി കാർഡുകൾക്കുള്ള വിലക്കുറവ് കൂടി പ്രയോജനപ്പെടുത്തിയാൽ വീണ്ടും വിലകുറയും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :