ഷെർവാണി ധരിച്ച് ഇന്ത്യൻ ലുക്കിൽ ഇവാൻക ട്രംപ്

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 25 ഫെബ്രുവരി 2020 (20:34 IST)
ഒടുവിൽ അഭ്യുഹങ്ങൾക്ക് വിരാമമിട്ട് ഷെർവാണി ധരിച്ച് ഇവാൻക ഇന്ത്യൻ സുന്ദരിയായി. ഇന്ത്യൻ സന്ദർശനത്തിൽ ട്രം‌പിന്റെ ഭാര്യ മേലാനിയോ മകൾ ഇവാൻകയോ ഇന്ത്യൻ വസ്ത്രം ധരിച്ചേക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അനിത ഡോംഗ്രെ ഡിസൈൻ ചെയ്ത വെള്ള ഷെർവാണി ധരിച്ചാണ് ഇവാൻക രണ്ടാം ദിവസം ഇന്ത്യ സന്ദർശനം നടത്തിയത്.

രാഷ്ട്രപതി ഭവനിലും ഹൈദെരാബാദ് ഹൗസിലുമെല്ലാം വെള്ള ഷെർവാണി ധരിച്ചാണ് ഇവാൻക എത്തിയത്. പശ്ചിമ ബംഗാളിൽ നെയ്‌തെടുത്ത പട്ടുകൊണ്ടാണ് ഇവാൻക ധരിച്ച ഷെർവാണി ഒരുക്കിയിരിക്കുന്നത്. 20 വർഷങ്ങൾക്ക് മുൻപ് ഒരുക്കിയ ശൈലിയിലാണ് ഈ ഷെർവാണി ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് അനിത ഡോംഗ്രെ പറയുന്നു. ഷെർവാണി ധരിച്ച് നിൽക്കുന്ന ചിത്രം ഇവാൻക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

Hyderabad House

A post shared by Ivanka Trump (@ivankatrump) on
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :