വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 21 ഡിസംബര്‍ 2020 (07:58 IST)
റോം: ബ്രിട്ടണിൽ പടർന്നുപിടിയ്കുന്ന അതിവേഗ വ്യാപന ശേഷിയുള്ള കൊവിഡ് വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗം സ്ഥിരീകരിച്ചയാളും പങ്കാളിയും ദിവസങ്ങൾക്ക് മുൻപ് ലങ്ങനിൽ നിന്നും മടങ്ങിയെത്തിയവരാണ് ഇവരെ നിരീക്ഷണത്തിലാക്കി. ജനിതക മാറ്റം സംഭവിച്ച അതിവേഗ വ്യാപന ശേഷിയുള്ള വൈറസിന്റെ സാനിധ്യം കണ്ടെത്തിയതോടെ പല രാജ്യങ്ങളും ബ്രിട്ടണിൽനിന്നുമുള്ള വിമാന സർവിസുകൾ റദ്ദാക്കി.
ലോകത്ത് വാക്സിൻ വിതരണം ആദ്യം ആരംഭിച്ച രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൺ. വ്യാപന ശേഷി കൂടുതലുള്ള വൈറസിന്റെ സാനിധ്യം മറ്റു രാജ്യങ്ങളീലേയ്ക്കും എത്തുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. ബ്രിട്ടണിൽനിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കണമോ, ബ്രിട്ടണിൽനിന്നും മടങ്ങിയെത്തിയവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അടിയന്തര യോഗത്തിൽ ചർച്ചയാകും.