അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,711 പേര്‍ക്ക് കൊവിഡ്, 4,471 രോഗമുക്തർ
- അർഹിച്ച അംഗീകാരങ്ങൾ ലഭിച്ചേ തീരൂ..., ആ നിർബന്ധം ഇവർക്കുണ്ട് !
- വ്യായാമം ചെയ്തിട്ടും വയർ ചാടുന്നുണ്ടോ ? സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം !
- വെറും 15 ദിവസംകൊണ്ട് 15,000 ബുക്കിങ്, ഹിറ്റായി നിസ്സാൻ മാഗ്നൈറ്റ്
- ഈ ആന്‍ഡ്രോയ്ഡ്-ഐഒഎസ് സ്മാർട്ട്ഫോണുകളിൽ 2021 മുതൽ വാട്ട്സ് ആപ്പ് പ്രവർത്തിയ്ക്കില്ല !
രാത്രി വാഹനം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്, കുടുംബത്തെ ഓർത്ത് മാപ്പു നൽകുന്നു എന്ന് നടി
കൊച്ചി: മാളിൽവച്ച് നടി അപമാനിയ്ക്കപ്പെട്ട സംഭവത്തിൽ പ്രതികളെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറത്തുനിന്നും കളമശേരി സ്റ്റേഷനിലെത്തി കീഴടങ്ങാനുള്ള യാത്രയ്ക്കിടെ കുസാറ്റ് ജംഷനിൽ വച്ച് വാഹനം തടഞ്ഞ പൊലീസ് രാത്രി 8.50 ഓടെ മുഹമ്മദ് ആദിൽ (24), റംഷാദ് (24) എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടി ഇവരെ തിരിച്ചറിഞ്ഞ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. സംഭവത്തെക്കുറിച്ച് വിശദീകരിയ്ക്കുന്ന ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം തന്നെ അപമാനിയ്ക്കാൻ ശ്രമിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിയ്ക്കുന്നു എന്നും, ഇരുവരുടെയും കൂടുംബാംഗങ്ങളെ ഓർത്ത് മാപ്പ് നൽകുന്നു എന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'മാളിൽ നടന്ന സംഭവത്തിൽ യുവാക്കളുടെ മാപ്പപേക്ഷ ഞാൻ സ്വീകരിയ്ക്കുന്നു. കൃത്യ സമയത്ത് പ്രതികരിച്ച പൊലീസിനൊടും മാധ്യമങ്ങളോടുമുള്ള എന്റെ നന്ദി ഞാൻ അറിയിയ്ക്കുകയാണ്. ഇത്തരം ഒരു ഘട്ടത്തിൽ എനിയ്ക്കൊപ്പം നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയേണ്ടതുണ്ട്. രണ്ട് കുടുംബങ്ങൾ കൂടി ഇപ്പോൾ മോശം സമയത്തിലൂടെ കടന്നുപോവുകയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു' നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടിയെ അപമാനിയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും നടിയോടും കുടുംബത്തോടും മാപ്പുപറയാൻ തയ്യാറാണ് എന്നും യുവാക്കൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു.