കൂടെ നടക്കാൻ ആളെ തരും ഊബർ ? ട്വീറ്റിന് ട്രോളോട് ട്രോൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 17 ജനുവരി 2020 (11:21 IST)
ടാക്സി സർവീസും, ഫുഡ് ഡെലിവറിയും നൽകുന്ന ഊബർ ഈറ്റ്സ് ഇനി കൂടെ നടക്കാൻ ആളെയും നൽകുമോ ? ഊബറിലെ വാക്കിങ് ബഡ്ഡി എന്ന പുതിയ ഓപ്ഷനാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരം ഒരു ഫീച്ചർ കാണിക്കുന്ന സ്ക്രീൻ ഷോട്ട് ഒരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തതോടെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ഊബർ.

ഊബർ എക്സ്, പൂൾ എന്നീ ഐക്കണുകൾക്ക് സമീപത്തായി വാക്കിങ് ബഡ്ഡി എന്ന ഓപ്ഷൻ കാണാം. കൈകൾ കോർത്ത് പിടിച്ചിരിക്കുന്നതിന്റെ ചിത്രമണ് ഈ ഓപ്ഷന്റെ ഐക്കൺ.ഇതിനുള്ള ചാർജും കാണാം. കൂടെ നടക്കാൻ ഇനി ആളെയും ഊബർ തരുമോ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങി. ട്വീറ്റ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുറഞ്ഞ സമയംകൊണ്ട് രണ്ടര ലക്ഷത്തൊളം അളുകളാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. 72,000 റീട്വീറ്റുകളാണ് ലഭിച്ചത്. എന്നാൽ വെബ്സൈറ്റിൽ പരിശോഷിച്ചതോടെ ഇങ്ങനെ ഒരു ഓപ്ഷൻ ഇല്ല എന്ന് വ്യക്തമായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :