നീലിമ ലക്ഷ്മി മോഹൻ|
Last Modified വ്യാഴം, 12 ഡിസംബര്‍ 2019 (12:29 IST)
ഷെയ്ൻ നിഗം വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും തലയൂരി നടൻ ദിലീപ്. മൈ സാന്റ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കവേയാണ് മാധ്യമ പ്രവർത്തകർ ഷെയ്ൻ വിവാദത്തിൽ നിർമാതാക്കളുടെ സംഘടന സ്വീകരിച്ച തീരുമാനം ശരിയാണോ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ദിലീപിനോട് ചോദിച്ചത്. എന്നാൽ, ഇതിനു ദിലീപ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
‘വേറെ ചോദ്യങ്ങളൊന്നും ചോദിക്കരുത്. എനിക്കൊന്നും പറയാനില്ല. ഞാനീ നാട്ടുകാരനല്ല. ഇപ്പൊ എനിക്ക് ഒന്നും സംസാരിക്കാൻ പാടില്ല. ഒന്നും വിചാരിക്കരുത്. ഞാൻ ഒന്നിലും ഇല്ലാത്ത ഒരാളാണ്.’ - ദിലീപ് പറഞ്ഞു. മാധ്യാമപ്രവർത്തകർ പലതവണ ചോദിച്ചെങ്കിലും മറുപടി പറയാൻ ദിലീപ് തയ്യാറായില്ല.
ദിലീപും ഷെയിന്റെ പിതാവ് അബിയും ഉറ്റ സുഹൃത്തുക്കൾ കൂടി ആയിരുന്നുവെന്നിരിക്കേ, ഷെയ്ൻ വിഷയത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യാതോറു നിലപാടും ദിലീപ് എടുത്തില്ല എന്നതും ശ്രദ്ധേയമാണ്.