ആവശ്യപ്പെട്ടിട്ടും ഷെയ്ൻ വന്നില്ല, മോഹൻലാൽ ഇനി സപ്പോർട്ട് ചെയ്തേക്കില്ല?

എസ് ഹർഷ| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2019 (18:16 IST)
നിഗം വിഷയത്തിൽ സമവായ ചർച്ചകൾ നീളാൻ സാധ്യത. ഡൽഹിയിലുള്ള ഷെയ്ൻ തിരിച്ചെത്തിയ ശേഷം മാത്രമായിരിക്കും ഇനി ചർച്ചകളെന്നാണ് സൂചന. ഷെയ്നുമായി ഭാരവാഹികൾ ആദ്യം ചർച്ച ചെയ്യും. അതിന് ശേഷമാകും മറ്റ് സംഘടനകളുമായുള്ള ചർച്ചകളുണ്ടാവുക. നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് ഷെയ്ന്‍ നിഗം കൊച്ചിയിലെത്തി തങ്ങളെ നേരിട്ട് കാണണമെന്ന നിര്‍ദ്ദേശം അമ്മ സെക്രട്ടറി ഇടവേള ബാബുവാണ് നടന്‍റെ സുഹൃത്തുക്കള്‍ മുഖേനെ ഷെയ്ന്‍ നിഗത്തെ അറിയിച്ചത്.

ബുധനാഴ്ച്ച കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ ഭാരവാഹികളെ കാണാന്‍ ഷെയ്ന്‍ നിഗം ഇതുവരെ തയ്യാറായിട്ടില്ല. ഇതിൽ അമ്മ ഭാരവാഹികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിഷയത്തിൽ ഷെയ്നെ പിന്തുണച്ച പോലും ഒരുപക്ഷേ ഇനി ഷെയ്നൊപ്പം നിൽക്കില്ലെന്നാണ് സൂചന.

ഷെ‌യ്‌ൻ നിഗത്തിന്‍റെ അമ്മ സുനില നല്‍കിയ കത്ത് പരിഗണിച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ ഇടപെടാന്‍ താരസംഘടന തീരുമാനിച്ചത്. ചര്‍ച്ചയ്ക്കായി ബുധനാഴ്ച്ച കൊച്ചിയില്‍ എത്താന്‍ സംഘടനാ ഭാരവാഹികള്‍ സുഹൃത്തുക്കള്‍ മുഖേനെ നടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഷെയ്‌ൻ എത്താത്തത് എല്ലാവരിലും അതൃ‌പ്തി ഉളവാക്കിയിട്ടുണ്ട്.

നടനുമായുള്ള ചര്‍ച്ച വൈകുന്നതോടെ അമ്മയും പ്രൊഡുസേഴ്സ് അസോസിയേഷനും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയും നീളും. ഷെയ്നിന്‍റെ സാന്നിധ്യത്തില്‍ അമ്മയുമായി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :