'മരട് 357', മണ്ണടിയാൻ കാത്തിരിക്കുന്ന ഫ്ലാറ്റുകളുടെ കഥ സിനിമയാകുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 20 നവം‌ബര്‍ 2019 (12:17 IST)
സംസ്ഥാനത്തും, ദേശീയ തലത്തിലും വലിയ ചർച്ചാ വിഷയമായ മരട് ഫ്ലാറ്റ് കേസ് സിനിമയാകുന്നു. മരട് 357 എന്ന പേരിൽ കണ്ണൻ താരമക്കുളമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായുള്ള .പ്രാരംഭ പ്രവർത്തനങ്ങൾ അണിയറ പ്രവർത്തകർ ആരംഭിച്ചുകഴിഞ്ഞു.

കണ്ണൻ താമരക്കുളത്തിന്റെ പട്ടാഭിരാമന് തിരക്കഥ ഒരുക്കിയ ദിനേശ് പള്ളത്ത് തന്നെയാണ് പുതിയ സിനിമക്കും തിരക്കഥ ഒരിക്കുന്നത്. ആബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് മരട് 357 നിർമ്മിക്കുന്നത്. ബിൽഡിംഗ് മാഫിയയുടെയും അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുയും, ചതിയിപ്പെടുന്ന സാധാരണക്കാരുടെയും കഥയാണ് സിനിമ പറയുക എന്ന കണ്ണൻ താമരക്കുളം പറയുന്നു.

ഫ്ലാറ്റ് ഒഴിഞ്ഞു പോവേണ്ടി വരുന്ന ആളുകളുടെ ജീവിതത്തിന്റെ നേർചിത്രം സിനിമയിൽ ഉണ്ടാകും എന്നും സംവിധായകൻ പറയുന്നു. മലയാള സിനിമയിലെ മുൻനിര താരങ്ങളെ അണിനിരത്തിക്കൊണ്ടായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകൾ. ഫ്ലാറ്റുകൾക്ക് നിർമ്മാണ അനുമതി ലഭിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ സിനിമ സംസാരിക്കും എന്നതിനാൽ. ചിത്രം വിവാദമാകാനും സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :