ട്രയംഫ് ടൈഗർ 900 ജിടി സ്വന്തമാക്കി ഇന്ദ്രജിത്ത് സുകുമാരൻ, വീഡിയോ !

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (13:46 IST)
ട്രയംഫിന്റെ അഡ്വഞ്ചർ ബൈക്ക് ജിടി സ്വന്തമാക്കി, ഇന്ദ്രജിത് സുകുമാരൻ. കൊച്ചിയിലെ ട്രയംഫ് ഡീലർഷിപ്പിൽനിന്നുമാണ് ഇന്ദ്രജിത് വാഹനം സ്വന്തമാക്കിയത്. ഡീലർഷിപ്പിൽനിന്നും ബൈക്കോടിച്ച് പോകുന്നതിന്റെ വീഡിയോ ഇന്ദ്രജിത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 13.70 ലക്ഷം രൂപ മുതല്‍ 15.50 ലക്ഷം വരെ വിലയുള്ള അഡ്വഞ്ചർ ബൈക്കാണ് ട്രയംഫ് ടൈഗർ 900 ജിടി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ട്രയംഫ് ടൈഗര്‍ 900 ജിടി ഇന്ത്യന്‍ വിപണിയിലെത്തിയത്. 8,750 ആര്‍‌പി‌എമ്മില്‍ 93.9 ബിഎച്ച്‌പി പവറും, 7,250 ആര്‍‌പി‌എമ്മില്‍ 87 എന്‍‌എം ടോര്‍ക്കും സൃഷ്ടിയ്ക്കാൻ സാധിയ്ക്കുന്ന 888 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 2014ൽ ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോബ് ഇന്ദ്രജിത് സ്വന്തമാക്കിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :