മഞ്ജുവിനെ കടമെടുത്ത് കോൺഗ്രസ്, രാഷ്ട്രീയത്തിലേക്കില്ലെന്ന് മഞ്ജു വാര്യർ!

മഞ്ജുവിന്റെ വാക്ക് കേട്ട് അവർ ചമ്മിപ്പോയി

Last Modified വെള്ളി, 25 ജനുവരി 2019 (15:45 IST)
2019ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് താരം വരികയാണെന്നും കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. എന്നാൽ, ഇത് വെറും അഭ്യൂഹം മാത്രമാണെന്നും താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും നടി വ്യക്തമാക്കുന്നു.

അത്തരം ഉദ്ദേശ്യങ്ങളൊന്നും തനിക്കില്ല. ഇതിനുവേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ല. താൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. വാർത്ത ഞാൻ കണ്ടിട്ടില്ല എന്നും മഞ്ജു പറയുന്നു. രാഷ്‌ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് കോൺഗ്രസിന്റെ ഉന്നത നേതൃത്വവുമായി മഞ്ജു സംസാരിച്ചതയും തൃശൂര്‍ മണ്ഡലത്തില്‍ സീറ്റ് ആവശ്യപ്പെട്ടുവെന്നുമാ‍ണ് റിപ്പോര്‍ട്ട് വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :