അവർ 12 പേരും ഒരേസ്വരത്തിൽ പറഞ്ഞു - ‘മമ്മൂക്ക അസാധ്യം, റാമിന്റെ മാസ്റ്റർപീസ്’ !

പേരൻപ് അസാധ്യമെന്ന് അവർ ഒരേസ്വരത്തിൽ...

എസ് ഹർഷ| Last Modified വെള്ളി, 25 ജനുവരി 2019 (10:53 IST)
റാം സംവിധാനം ചെയ്ത പേരൻപ് സിനിമയിൽ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി ഒന്നിനു റിലീസ് ആകുന്ന ചിത്രത്തിനു മികച്ച റിവ്യൂസ് ആണ് ലഭിച്ചത്. നിരവധി ചലച്ചിത്രമേളകൾ പ്രദർശിപ്പിച്ച ചിത്രം ഇതിനോടകം ഏറെ പ്രശംസകൾ ലഭിച്ചുകഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രശംസിച്ച് രംഗത്തെത്തിയ സെലിബ്രിറ്റികൾ ആരെല്ലാമാണെന്ന് നോക്കാം.

‘റാം ഇത് നമുക്ക് തന്ന ദാനമാണ്. പൈസയ്ക്ക് വേണ്ടി ചെയ്ത സിനിമയല്ല. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകും. മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. അതൊരു വലിയ ചോയ്സ് തന്നെയായിരുന്നു. മുഴുവൻ മമ്മൂട്ടി സർ ആണ്. സിനിമ കാണുമ്പോള്‍ സാറിനെ മാത്രമേ കാണുന്നുള്ളു. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം. അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.’ – തമിഴ് സംവിധായകൻ മിഷ്‌കിന്‍

‘ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ചിത്രമാണ് പേരൻപ്. മികച്ച തിരക്കഥ കൊണ്ടും ഉജ്ജ്വലമായ അഭിനയമുഹൂർത്തങ്ങൾ കൊണ്ടും മനോഹരമായ സിനിമ. നിങ്ങളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന സിനിമയാകും പേർൻപ്’. - ജർമൻ സംവിധായകൻ റോബേർട്ട് ഷ്വങ്ക്.

‘പ്രിയ സംവിധായകന്റെ മാസ്റ്റർപീസ് തന്നെയാകും പേരൻപ്. നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ആഴത്തിൽ ഈ ചിത്രം നിങ്ങളെ സ്പർശിക്കും. തീർച്ചയാകും മാസ്സീവ് ഹിറ്റ് തന്നെയാകും പേരൻപ്.’ - തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ

‘2019ലെ ഏറ്റവും മികച്ച ചിത്രമായിരിക്കും പേരൻപ്. പേരൻപ് ഒരു അവിശ്വസനീയ സിനിമയാണ്. എപ്പോഴൊക്കെ ഈ സിനിമ കണ്ടാലും കരഞ്ഞു പോകും. കണ്ണീരോടെയല്ലാതെ പേരൻപ് കണ്ട് അവസാനിപ്പിക്കാൻ ആകില്ല.
- നടൻ കതിർ (പരിയേറും പെരുമാൾ നായകൻ)

‘പേരൻപ് റാമിന്റെ ഒരു അസാധ്യ സിനിമയാണ്. മമ്മൂട്ടി തന്റെ അഭിനയം കൊണ്ട് ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചു.’ - പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീറാം.

‘റാമിന്റെ മാസ്റ്റർപീസാണ് പേരൻപ്. നമ്മളെ എല്ലാം അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ കഴിയുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് റാം. അദ്ദേഹത്തേയും ഈ ചിത്രത്തേയും വാഴ്ത്തേണ്ടതുണ്ട്. ആത്മാവിൽ തൊട്ടുണർത്തുന്ന ഈ ചിത്രവുമായി നാം പ്രണയത്തിലാകും.’ - തമിഴ് സംവിധായകൻ ആദിക് രവിചന്ദ്രൻ

‘അളവറ്റ, ഇനിയെന്ത് എന്ന് നിശ്ചയിക്കാൻ കഴിയാത്ത അപാര സിനിമയാണ് പേരൻപ്. സ്നേഹത്തിന്റെ കഥ പറയുന്ന, പ്രണയം സംസാരിക്കുന്ന സിനിമ.‘ - സംവിധായകൻ വെട്രി മാരൻ

‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. മക്കളോടുള്ള സ്നേഹത്തിന്റെ, സഹനത്തിന്റെ ഒരു നോവൽ തന്നെയാണ് റാമിന്റെ പേരൻപ്
”.- നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

അതോടൊപ്പം, എഴുത്തുകാരൻ ആനന്ദ് നീലകൺ‌ഠൻ, നിരൂപകരായ ഷാജി ചെൻ, ഡാനിയേൽ കസ്മാൻ തുടങ്ങിയവരും പേരൻപ് ഒരു അതുല്യപ്രതുഭാസമാണെന്നാണ് പറയുന്നത്. ഏതായാലും ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 1നു റിലീസ് ആവുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...