കൊച്ചി|
Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (19:29 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം. വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രണ്ടാം പ്രതി മാർട്ടിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. കോടതി നിര്‍ദേശം വന്നതോടെ ഓഗസ്റ്റ്
മാസത്തോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാകും.
കേസിൽ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരെത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു.
പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് കേസില്‍ വാദം കേള്‍ക്കുക. കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതി തള്ളിയിരുന്നു.