സ്‌ത്രീകള്‍ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്

സ്‌ത്രീകള്‍ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്

 Sabarimala protest , Sabarimala , സുപ്രീംകോടതി , ശബരിമല , കണ്ഠര് രാജീവര്‍ , രാഹുല്‍ ഈശ്വര്‍
പമ്പ| jibin| Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:46 IST)
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം സ്‌ത്രീകള്‍ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. ഏതെങ്കിലും ഒരു സ്ത്രീ ശ്രീകോവിലിനു മുന്നിലെത്തിയാൽ ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, പമ്പയിലും നിലയ്‌ക്കലിലും സമരക്കാര്‍ ആക്രമണത്തിലേക്ക് തിരിയുകയാണ്. നിലയ്ക്കലിൽ യുവതികളെത്തിയ കാർ പ്രതിഷേധക്കാർ തല്ലിത്തകർത്തു. ആന്ധ്രയില്‍ നിന്ന് എത്തിയ മാധവി എന്ന സ്‌ത്രീയും
കുടുംബം മല കയറാതെ മടങ്ങുകയും ചെയ്‌തു.

സ്വാമി അയ്യപ്പൻ കോവിലിലൂടെയായിരുന്നു ഇവർ ശബരിമലയിലേക്ക് പോകാനുരുങ്ങിയത്. ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇവരെ മുന്നോട്ട് നയിച്ചശേഷം പൊലീസ് പിൻ‌വാങ്ങിയപ്പോൾ മറ്റൊരു വഴിയിലൂടെ പ്രതിഷേധക്കാർ മാധവിയുടെ വഴി മുടക്കുകയായിരുന്നു. ഇതോടെ മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ച് പോയി. കണ്ണീരോടെയായിരുന്നു മാധവിയുടെ മടക്കം.

രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള സമരക്കാരാണ് പ്രതിഷേധം ശക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :