അപർണ|
Last Modified ചൊവ്വ, 1 ജനുവരി 2019 (10:38 IST)
2018നോട് വിട ചൊല്ലി പുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം. ന്യൂസീലന്‍ഡാണ് പുതിയവര്‍ഷത്തെ ആദ്യം വരവേറ്റത്. ഓസ്ട്രേലിയയിലും ആഘോഷത്തോടെ പുതുവര്‍ഷം പിറന്നു. വൻ ആഘോഷ പരിപാടികളോടെയാണ് സംസ്ഥാനത്തും പുതുവർഷത്തെ വരവേറ്റത്.
പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. തിരക്ക് കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ചിലയിടങ്ങളിൽ അപകടവും ഉണ്ടായി.
പരേഡ് മൈതാനിയിലും പരിസരത്തും തടിച്ചുകൂടിയ പതിനായിരങ്ങൾ ആട്ടവും പാട്ടുമായി 2019നെ വരവേറ്റു. വിദേശികൾ അടക്കമുള്ള ജനക്കൂട്ടം പുതുവർഷത്തെ ആർപ്പുവിളികളോടെ വരവേറ്റു.