'എത്രയൊക്കെ ചെയ്തിട്ടും അവഗണിക്കപ്പെടുന്നു'; അച്ഛൻ ചെയ്യുന്ന കാര്യങ്ങൾ ആരും സംസാരിക്കാതെ പോകുന്നു, സുരേഷ് ഗോപിക്ക് പിന്തുണയുമായി മകൻ ഗോകുൽ സുരേഷ്

അനു മുരളി| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (14:50 IST)
സംസ്ഥാനത്ത് ഏറ്റവും അധികം രോഗികൾ ഉള്ളത് കാസർഗോഡ് ജില്ലയിൽ ആണ്. കേരളത്തിൽ ഉള്ള കേസുകളിൽ പകുതിയും കാസർഗോഡ് ആണ്. ഇതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളെജിലെ അക്കാദമിക് ബ്ലോക്കില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കൊവിഡ് ആശുപത്രി സജ്ജമാക്കിയിരുന്നു.

കൊറോണ ദിരിതാശ്വാനിധിയിലേക്ക് നടൻ മോഹൻലാൽ, അല്ലു അർജുനും അടക്കമുള്ളവർ ധനസഹായം സംഭാവന ചെയ്തത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ കാസര്‍ഗോഡ് ജില്ലക്കായി നടനും എംപിയുമായ സുരേഷ്‌ഗോപി ചെയ്യുന്ന കാര്യങ്ങളൊന്നും ആരും ശ്രദ്ധിക്കാതേയും ചർച്ച ചെയ്യപ്പെടാതേയും പോകുന്നതായി അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
സുരേഷ് ഗോപി കാസര്‍ഗാഡ് ചെയ്ത നിരവധി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ നിരവധിയാളുകൾ പങ്കു വെച്ച കുറിപ്പുകള്‍ക്കൊപ്പമാണ് ഗോകുല്‍ സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഈ വസ്തുകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി. പലപ്പോഴും അവ ശ്രദ്ധിക്കാതെയും മനപൂര്‍വ്വം സംസാരിക്കപ്പെടാതേയും പോകുന്നു. ഇതുപോലത്തെ മെസേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നായിരുന്നു' ഗോകുല്‍ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.

'കൊറോണ രോഗ ബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍ഗോഡ് ജില്ലയ്ക്ക മൂന്ന് വെന്റിലേറ്ററും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്‌സ്‌റേ യൂണിറ്റും അനുവദിച്ച് സുരേഷ് ഗോപി എംപി' 'സുരേഷ്‌ഗോപിക്ക് അഭിനന്ദനങ്ങള്‍.ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് വെന്റിലേറ്ററുകളും മൊബൈല്‍ എക്‌സ്‌റേ യൂണിറ്റുകളും കാസര്‍ഗോഡ് കളക്ടറെ അങ്ങോട്ട് ബന്ധപ്പെട്ട് ആവശ്യാനുസരണം അനുവദിച്ച സുരേഷ് ഗോപി എംപിക്ക് അഭിനന്ദനങ്ങള്‍'

'എന്താണ് സുരേഷേട്ടനും കാസര്‍ഗോഡും തമ്മിലുള്ള സ്‌നേഹബന്ധം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നത് മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍ഗോട്ടുകാരെ വിഷമത്തിലാക്കിയത് മുതല്‍ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്.' 'മാര്‍ച്ച് അവസാനം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി കൊവിഡ് വൈറസ് ആശുപത്രിയാക്കാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ ഏന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്‌സറേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് കളക്ടറെ അങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട് 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് മൂന്ന് വെന്റിലേറ്ററും മൊബൈല്‍ എക്‌സ്‌റേ യൂണിറ്റും അനുവദിച്ചു. '

'ഏപ്രില്‍ അഞ്ചാം തിയ്യതി കാസര്‍ഗോഡ് ജില്ലയില്‍പ്പെട്ട് ബദിയടുക്ക, മൂളിയാര്‍, ചെറുവത്തൂര്‍, പെരിയ, മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്‌സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അുവദിച്ചു. എന്നും അവഗണകള്‍ നേരിട്ടപ്പോഴും കാസര്‍ഗോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാവാറുണ്ട്.'

അതേസമയം, സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 259 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 140470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 749 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടൂകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :