മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിൽ തുറക്കും, വർക്ക് ഷോപ്പുകൾക്ക് 2 ദിവസം; മാറ്റങ്ങളിങ്ങനെ

അനു മുരളി| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (19:12 IST)
സംസ്ഥാനത്ത് മൊബൈൽ ഷോപ്പുകൾക്ക് ഞായറാഴ്ചകളിൽ തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർക്ക് ഷോപ്പുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും ഇത്. കൊറോണ അവലോകനത്തിനു ശേഷം മധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സംസ്ഥാനത്ത് വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഫാന്‍, എയര്‍കണ്ടീഷനറുകള്‍ ഇവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അതോടൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷര്‍മാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി വീടുകകളില്‍ പോകാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കാസർകോട് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1. ഇവരിൽ വിദേശത്തു നിന്നു വന്ന 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേരും ഉൾപ്പെടുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :