'പാതിരാത്രി വിളിച്ചുവരുത്തി വീഡിയോകൾ ചെയ്യിക്കും', നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് രക്ഷപ്പെട്ട പതിനഞ്ചുകാരി

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 23 നവം‌ബര്‍ 2019 (15:47 IST)
നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങൾ എന്ന് ആശ്രമത്തിൽനിന്നും രക്ഷപ്പെട്ട പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തൽ. ആശ്രമത്തിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തന്റെ പെൺമക്കളെ വിട്ടുനൽകണം എന്ന് നിത്യാനന്ദക്കെതിരെ പരാതി നൽകിയ ബംഗളുരു സ്വദേശിയായ ജനാർദ്ദന ശർമയുടെ മൂന്ന് മക്കളിൽ ഒരാളാണ് ആശ്രമത്തിലെ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

നിത്യാനന്ദയുടെ പരസ്യ പരിപാടികൾക്ക് തങ്ങളെ ഉപയോഗിച്ചു എന്നും. ലക്ഷക്കണക്കിന് രൂപ തങ്ങളെ ഉപയോഗിച്ച് ഡൊണേഷൻ വാങ്ങി എന്നും പെൺകുട്ടി പറയുന്നു. 2013ലാണ് നിന്ത്യാനന്തയുടെ ആശ്രമത്തിന് കീഴിലുള്ള ഗുരുകുലത്തിൽ പെൺക്കുട്ടിയെ ചേർക്കൂന്നത്. 2017 മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത് എട്ട് ലക്ഷം രൂപവരെ തങ്ങളെ ഉപയോഗിച്ച് ഡോണേഷൻ പിരിച്ചു.

'പാതിരാത്രി വിളിച്ചുണർത്തി സ്വാമിക്ക് വേണ്ടി വീഡിയോകൾ ഷൂട്ട് ചെയ്യുമായിരുന്നു. മേക്കപ്പ് ചെയ്യാനും കൂടുതൽ ആഭരണങ്ങള ധരിക്കാനും ആശ്രമത്തിലുള്ളവർ നിർബന്ധിച്ചു. ആത്മീയ കാര്യങ്ങൾക്ക് എന്നുപറഞ്ഞ് രണ്ട് മാസത്തോളം തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. സഹോദരി വരാൻ കൂട്ടാക്കാതിരുന്നത് സ്വാമിയെ ഭയന്നാണെനും പെൺകുട്ടി പറഞ്ഞു. അഹമ്മദാബാദിലെ ആശ്രമത്തിൽ തടവിൽ പർപ്പിച്ചിരിക്കുന്ന മക്കളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ബംഗളുരു സ്വദേശികളായ ജനാർദ്ദന ശർമയും ഭാര്യയുമാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്.

തന്റെ പെൺമക്കളെ ബംഗളുരുവിലെ നിത്യാനന്ദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. എന്നാൽ കുട്ടികളെ പിന്നീട് അഹമ്മദാബാദിലെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുട്ടികളെ കാണം എന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇതിന് അനുവദിച്ചില്ല. പിന്നീട് പൊലീസുമായി എത്തിയാണ് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ സ്ഥാപനത്തിൽനിന്നും കൊണ്ടുപോയത്.

എന്നാൽ പെൺകുട്ടിയുടെ സ്സഹോദരി സ്ഥാപനത്തിൽനിന്നും തിരികെപോകാൻ വിസമ്മതിച്ചു. പ്രായ പൂർത്തിയാവാത്ത തങ്ങളുടെ ഇളയ മക്കളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ചു എന്നാണ് മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ പ്രായപൂർത്തിയാവാത്ത മറ്റു പെൺകുട്ടികളുടെ കാര്യത്തിലും ആശങ്ക ഉണ്ടെന്നും ദമ്പതികൾ പരാതിയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :