വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 4 ജൂണ്‍ 2020 (08:52 IST)
ഹൈദെരാബദ്: കൃഷിഭൂമി വിത്തിറക്കാനായി ഉഴുതുമറിച്ച കർഷകന് ലഭിച്ചത് രണ്ട് കുടങ്ങളിലായി സ്വർണം, വെള്ളി ആഭരണങ്ങൾ. തെലങ്കാനയിലെ സുൽത്താൻപൂർ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. മുഹമ്മദ് സിദ്ദിഖി എന്ന കർഷകനാണ് രണ്ട് കുടങ്ങളിലായി 25 സ്വർണം വെള്ളി ആഭരണങ്ങൾ ലഭിച്ചത്.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് സിദ്ദിഖി ഈ കൃഷിയിടം വാങ്ങിയത്. മൺസൂൺ അടുത്തതോടെ വിത്തിറക്കുന്നതിനായി മണ്ണ് ഉഴുതുമറിച്ച് നിലമൊരുക്കുകയായിരുന്നു കർഷകൻ, ഇനിടെയാണ് രണ്ട് കുടങ്ങൾ മണ്ണിൽനിന്നും പൊങ്ങി വന്നത്. ഉടൻ തന്നെ സിദ്ദിഖി സർക്കാർ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തീത്തിയ റവന്യു സംഘം നിധി ഏറ്റെടുത്തു. ഇവയ്ക്ക് ചരിത്രപരമായ പ്രാധാന്യം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.