ലോകത്ത് കൊവിഡ് ബാധിതർ 65 ലക്ഷം കടന്നു, മരണം 3,87,900

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 4 ജൂണ്‍ 2020 (07:32 IST)
ലോകത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു, കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോട ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. 3,87,900 പേരാണ് കൊവിഡ് ബധയെ തുടർന്ന് ലോകത്ത് മരണപ്പെട്ടത്. കഴിഞ്ഞദിവസം മാത്രം 4,925 പേർ കൊവിഡ് ബധിച്ച് മരിച്ചു. അമേരിക്കയിൽ മാത്രം കഴിഞ്ഞ ദിവസം 20,322 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,081 പേർ മരിക്കുകയും ചെയ്തു.

ബ്രസീലിലും അവസ്ഥ സമാനം തന്നെ. 27,312 പേർക്കാണ് ബ്രസീലിൽ കഴിഞ്ഞദിവസം രോഗബാധ സ്ഥിരീകരിച്ചത്. 1,269 പേർ കഴിഞ്ഞ ദിവസം മാത്രം ബ്രസീലിൽ മരിച്ചു. റഷ്യയിൽ രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. സ്‌പെയിനിൽ 2,87,406 പേർക്കും, ബ്രിട്ടണിൽ 2,79,856 പേർക്കും, ഇറ്റലിയിൽ 2,33,836 പേർക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ രോഗബധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :