അപര്‍ണ|
Last Modified വെള്ളി, 6 ഏപ്രില്‍ 2018 (11:52 IST)
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ പരോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. ഒരു വിങ്ങലായി സഖാ അലക്സ് മാറുമെന്ന് തിരക്കഥാക്രത്ത് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമാകുന്നുവെന്നാണ് സൂചന.
ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതകഥയുമായിട്ടാണ് പരോള്‍ വരുന്നത്. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 31 ന് റിലീസ് തീരുമാനിച്ചിരുന്ന
സിനിമ വിഷുവിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.
ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. പൂജപ്പുര ജയില്‍ വാര്‍ഡനായിരുന്ന സംവിധായകന്‍ അജിത്ത് പൂജപ്പുരയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അടുത്തറിയും തോറും ഇഷ്ടം തോന്നുന്ന അലക്‌സിന്റെ യഥാര്‍ത്ഥ ജീവിതകഥയുടെ ചരിത്രാവിഷ്‌കാരമായിട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിന്‍ പുറത്തുകാരനായ ഒരു കര്‍ഷകനായിരുന്നു അലക്‌സ്. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരു കാലം ജയിലിലെ ഇരുട്ടറയില്‍ ഒതുങ്ങി കഴിയേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം.