കൊവിഡ് ചികിത്സ; ഒരാൾക്ക് ചിലവ് 2 ലക്ഷം, സ്വകാര്യ ആശുപത്രിയിലാണെങ്കിൽ 15ലക്ഷം!

അനു മുരളി| Last Modified ശനി, 4 ഏപ്രില്‍ 2020 (18:20 IST)
പടർന്നു പിടിക്കുമ്പോഴും വളരെ ശക്തവും സൂഷ്മവുമായ പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും ചെയ്യുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ പെടുന്ന ഒരു കൊവിഡ് രോഗിക്ക് ചികിത്സയ്ക്കായി ചെലവാകുന്നത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. തീവ്രപരിചരണത്തിൽ പെട്ട ഒരു രോഗിക്കായി സർക്കാർ ചിലവഴിക്കുന്നത് ഏകദേശം 2 ലക്ഷത്തോളം രൂപയാണ്.

വാർഡിൽ കഴിയുന്ന രോഗിക്കായി വേണ്ടത് 1 ലക്ഷവും. സ്വകാര്യ ആശുപത്രികളിൽ ആണെങ്കിൽ ഏകദേശം 15 മുതൽ 20 ലക്ഷം വരെ ചിലവാകുമെന്നാണ് റിപ്പോർട്ട്. ഈ ചികിത്സകളാണ് സർക്കാർ ഇപ്പോൾ സൗജന്യമായി ഓരോരുത്തർക്കും ചെയ്തു നൽകുന്നത്. രോഗിയുടെ സാംപിൾ പരിശോധന, സുരക്ഷാ വേഷങ്ങൾക്കുള്ള തുക എന്നിവയാണ് ഇത്ര വലിയ തുകയ്ക്ക് കാരണമാകുന്നത്.

രോഗിക്കുള്ള ഭക്ഷണം ഉൾപ്പെടെ സ്റ്റേഷനറി സാധനങ്ങൾ വരെ ആരോഗ്യവകുപ്പ് സൗജന്യമായി നൽകുകയാണ്. ഇവയെല്ലാം ഉൾപ്പെടുത്തിയുള്ള കണക്കാണിത്. പരിശോധനയ്ക്ക് മാത്രമായി ഏകദേശം 32000 രൂപയോളം സർക്കാരിനു ചിലവാകുന്നു. രോഗം സ്ഥിരീകരിക്കുന്ന രക്ത, സ്രവ സാംപിളുകൾ ഒരു പരിശോധനയ്ക്ക് വേണ്ടി വരിക 4000 രൂപയാണ്. ഒരാൾക്ക് 8 തവണ പരിശോധന നടത്തേണ്ടതുണ്ട്.

പഴ്സനൽ പ്രൊട്ടക്‌ഷൻ എക്വിപ്മെന്റ് 1,20,00 രൂപയോളം ചിലവ് വരും. മരുന്നുകൾ, മെഡിക്കൽ - സ്റ്റേഷനറി സാധനങ്ങൾ, ഭക്ഷണം തുടങ്ങിയതിനെല്ലാം ഒരു തുക തന്നെ ചിലവ് ആകും. (കടപ്പാട്: മനോരമ ഓൺലൈൻ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :