കാപ്പി കുടിച്ച ശേഷം കപ്പ് കറുമുറെ കടിച്ചുതിന്നാം, 'ഈറ്റ് കപ്പു'കൾ വരുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2019 (16:28 IST)
കാപ്പിയും ചായയുമൊക്കെ കുടിച്ച ശേഷം കപ്പ് കടിച്ചുതിന്ന് വിശപ്പക്കറ്റാൻ കഴിഞ്ഞാലോ ? കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും അത്തരത്തിൽ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഹൈദെരാബാദിലെ ഒരു കമ്പനി. കാപ്പിയോ, ചയയോ ജ്യൂസുകളോ, അങ്ങനെ തണുപ്പുള്ളതും ചൂടുള്ളതുമായ എന്തു പാനിയവും ഈ കപ്പിൽ കുടിക്കാം. ശേഷം കപ്പും തിന്നാം.

'ഈറ്റ് കാപ്പ്'0 എന്നാണ് ധാന്യങ്ങൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കപ്പിന് കമ്പനി നൽകിയിരിക്കുന്ന പേര്. ഇത് ആരോഗ്യത്തിന് ഹനികരമല്ല എന്നും പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് കപ്പുകളുടെ ഉപയോഗം കുറക്കാൻ ഈറ്റ് കപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കും എന്നുമാണ് കമ്പനി ആവകാശപ്പെടുന്നത്.

എത്ര ചൂടുള്ളതും തണുത്തതുമായ ഉത്പന്നങ്ങളെയും കപ്പിന് താങ്ങാനാകും, പാനിയങ്ങൾ കപ്പിന്റെ പ്രതലത്തിലേക്ക് ലയിച്ചു ചേരില്ല. ക്രിസ്പിയായി തെന്ന ഈ കപ്പുകൾ കഴിക്കാം. കൃത്രിമമായ കോട്ടിങ്ങുകൾ ഉപയോഗിക്കാത്തതിനാൽ കപ്പിൽ കുടിക്കുന്ന പാനിയങ്ങൾക്ക് രുചി വ്യത്യസം അനുഭവപ്പെടില്ല എന്നും കമ്പനി അവകാശപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :