കോളേജുകളിലും സർവ്വകലാശാലകളിലും മൊബൈൽഫോൺ നിരോധിച്ച് യുപി സക്കാർ, നിരോധനം അധ്യാപകർക്കും ബാധകം

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2019 (15:34 IST)
ഉത്തർപ്രദേശിലെ കോളേജുക്ലളിലും സർവകലാശാലകളിലും മൊബൈൽഫോൻ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. നിരോധനം അധ്യാപകർക്കും ബാധകമാണ്. ഉന്നത വിദ്യഭ്യാസ ഡയറക്‌ട്രേറ്റ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.

സർവകാലാശാലകൾക്ക് ഉള്ളിൽ ഫോണുകൾ എടുക്കുന്നതും ഉപയോഗിക്കുന്നതും വിലക്കുന്നതാണ് ഉത്തരവ്. വിദ്യാർത്ഥികളും അധ്യാപകരും ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുകയാണ് എന്നും അതിനാൽ വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപനം നൽകാനുമാണ് പുതിയ നടപടി എന്നുമാണ് സർക്കാറിന്റെ വിശദീകരണം. മന്ത്രിസഭാ
യോഗങ്ങളിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നേരത്തെ തന്നെ യോഗി അദിത്യനാഥ് വിലക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :