അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസ് ഫൈനലിൽ എത്തണമെങ്കിൽ കിടക്ക പങ്കിടണം, 4 പേർക്കെതിരെ കേസ് !- ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
- കാവ്യയും മഹാലക്ഷ്മിയും ഇല്ല, ദിലീപിനൊപ്പം മീനാക്ഷി മാത്രം !
- വിജയ് ദേവരകൊണ്ടയ്ക്ക് ഷാഹിദ് കപൂറിനോട് അസൂയ? ഇതിത്തിരി കൂടിപ്പോയില്ലേ എന്ന് ആരാധകർ!
- മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ കഥയെന്തായി? - മമ്മൂട്ടി ചോദിച്ചു; തുടര്‍ന്ന് നടന്നത്....!
- 30 വർഷങ്ങൾക്ക് ശേഷം അതേ മമ്മൂക്കയെ വെച്ച് മാമാങ്കം സംവിധാനം ചെയ്യുക, സ്വപ്നത്തിൽ പോലും കാണാത്ത കാര്യം: എം പദ്മകുമാർ
'എന്നെ അനുകരിക്കാൻ നിക്കണ്ട'- ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഓവിയയുടെ താക്കീത്
തമിഴ് ബിഗ് ബോസ് എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരിക ഓവിയയെ ആയിരിക്കും. മലയാളി കൂടിയായ ഓവിയ തമിഴ് ബിഗ് ബോസിലൂടെയാണു പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചത്. പെരുമറ്റം കൊണ്ടും സംസാരരീതി കൊണ്ടുമാണു ഓവിയ കുടുംബ പ്രേക്ഷകരുടെ മനസുകളിലേക്ക് ചേക്കേറിയത്.
ഓവിയയെ അനുകരിക്കാന്‍ ബിഗ് ബോസിനകത്തും ശ്രമം നടന്നു കഴിഞ്ഞു. ഓവിയയ്ക്ക് ലഭിച്ച ഇഷ്ടവും സ്വീകാര്യതയും ലഭിക്കുന്നതിനായി ഓവിയയെ പോലെ ആകാനാണു പലരും ശ്രമിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ഓവിയ തന്നെ തുറന്നു പറയുകയാണിപ്പോൾ. കളവാണി 2 എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണു ഓവിയ മനസ് തുറന്നത്.
എന്നെ അനുകരിക്കാന്‍ ആരും ശ്രമിക്കേണ്ട, നിങ്ങള്‍ നിങ്ങളായി തന്നെയരിയ്ക്കൂ എന്നാണ് ഓവിയ പറയുന്നത്. ഒന്നിനെ കുറിച്ചും ഒന്നും അറിയാതെയാണ് ഞാന്‍ ബിഗ്ഗ് ബോസ് വീട്ടിലെത്തിയത്. വീടിന് പുറത്ത് നടക്കുന്നത് ഒന്നും അറിയില്ല. എനിക്കെന്താണോ തോന്നിയത് അത് പോലെയാണ് ഞാന്‍ വീടിനകത്ത് പ്രവൃത്തിച്ചത്. എനിക്ക് ഇന്റസ്ട്രിയില്‍ ഒരു സുഹൃത്ത് പോലും ഇല്ലായിരുന്നുവെന്നും ഓവിയ പറഞ്ഞു.