സംവിധായകന്‍ അജയന്‍ അന്തരിച്ചു; മറഞ്ഞത് പെരുന്തച്ചന്‍റെ സ്രഷ്ടാവ്

അജയന്‍, പെരുന്തച്ചന്‍, എം ടി, സന്തോഷ്ശിവന്‍, തോപ്പില്‍ ഭാസി, Ajayan, Santosh Sivan, Perunthachan, MT, Thoppil Bhasi
തിരുവനന്തപുരം| BIJU| Last Updated: വ്യാഴം, 13 ഡിസം‌ബര്‍ 2018 (19:01 IST)
സിനിമാസംവിധായകന്‍ അജയന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 66 വയസായിരുന്നു.

പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം‌പിടിച്ച വ്യക്തിത്വമാണ് അജയന്‍. തോപ്പില്‍ ഭാസിയുടെ മകനാണ്.

പെരുന്തച്ചന്‍ ഇപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സൃഷ്ടിയാണ്. ആ ചിത്രത്തിലൂടെ രാജ്യത്തെ മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയരാന്‍ അജയന് കഴിഞ്ഞു. എന്നാല്‍ പല കാരണങ്ങളാല്‍
രണ്ടാമതൊരു സിനിമ ചെയ്യാന്‍ അജയന് കഴിഞ്ഞില്ല.

പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം അജയന് ലഭിച്ചു. ഈ കാറ്റഗറിയിലെ സംസ്ഥാന പുരസ്കാരവും അജയനുതന്നെ ആയിരുന്നു.

എം ടി വാസുദേവന്‍ നായരായിരുന്നു പെരുന്തച്ചന് തിരക്കഥ രചിച്ചത്. എം‌ടിയുടെ മറ്റൊരു തിരക്കഥ സിനിമയാക്കാന്‍ അജയന്‍ ഏറെക്കാലം ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിന്‍റെ വേദനയിലുള്ള ജീവിതമായിരുന്നു അജയന്‍ പിന്നീട് നയിച്ചത്.

ചിത്രത്തിന് കടപ്പാട്: ഏഷ്യാനെറ്റ്


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :