വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 29 ഏപ്രില്‍ 2020 (10:11 IST)
തൃശൂര്‍: മരിച്ച് സംസ്കാരവും നടത്തിയ ആൾ വീട്ടിൽ തിരികെയെത്തിയൽ എങ്ങനെയിരിയ്ക്കും. അത്തരം ഒരു സംഭവമാണ് തൃശൂരിൽ ഉണ്ടായത്. മാർച്ച് 25ന് 'മരിച്ച' നടുവില്‍ക്കര വടക്കന്‍ തിലകന്‍ (58) എല്ലാവരെയും അമ്പരപ്പിച്ച് വീട്ടില്‍ തിരിച്ചെത്തി. മാര്‍ച്ച് 25ന് പുലര്‍ച്ചെ കാളമുറിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം തന്റെ ബന്ധുവായ നടുവില്‍ക്കര വടക്കന്‍ തിലകന്റേതാണ് എന്ന് തിരിച്ചറിയുകയായിരുന്നു. 26ന് നടുവില്‍ക്കരയില്‍ മൃതദേഹം കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു. അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി.
കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള തിലകനെ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ നഗരസഭാ അധികൃതര്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. ഇതോടെ സംസ്കരിച്ച മൃതദേഹം ആരുടെയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.