തമിഴ്നാട്ടിൽനിന്നും കേരളത്തിലേയ്ക്ക് കടക്കാൻ സഹായിക്കാം എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം, സ്തി അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 29 ഏപ്രില്‍ 2020 (09:13 IST)
കുന്നംകുളം: ലോക്‌ഡൗണിൽ തമിഴ്നാട്ടിൽനിന്നും കേരളത്തിലേയ്ക്ക് കടക്കാൻ സഹായിയ്ക്കാം എന്ന് സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സ്ത്രീ അറസ്റ്റിൽ. പൊങ്ങാമുക്ക് ചെറുപറമ്പിൽ സിന്ദു ആണ് പൊലീസിന്റെ പിടിയിലായത്. വേൾഡ് മലയാളി ഫെഡറേഷന്റെ ഭാരവാഹി എന്ന പറഞ്ഞാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവർ ശ്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിന് ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്. തമിഴ്നാട്ടിൽനിന്നും അതിർത്തി കടന്ന് കേരളത്തിലെത്താൻ സഹയിയ്ക്കാം എന്ന് ഇവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിയ്ക്കുകായായിരുന്നു. ഇവരുടെ നേതൃത്വത്തിൽ ആളുകൾ അതിർത്തി കടന്ന് എത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിയ്ക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :