Last Modified ബുധന്‍, 17 ജൂലൈ 2019 (17:30 IST)
ഭാര്യ മാനസികമായി പീഡിപ്പിച്ചു എന്ന മധ്യവയസ്കന്റെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. സ്ത്രീ ഭർത്താവിനെ മാനസികമായി പീഡിപ്പിച്ചതായും ക്രൂരമായി പെമാറിയതായും നിരീക്ഷിച്ചുകൊണ്ടാണ് കോടതി വിവാഹമോചനം അനുവദിച്ചത്.
അമേരിക്കയിൽ തനിക്ക് മറ്റൊരു ഭാര്യയും മകനും ഉണ്ടെന്ന തരത്തിൽ അപകീർത്തികരമായ സന്ദേശങ്ങൾ ഭാര്യ മറ്റുള്ളവർക്ക് അയച്ചു. മാതാപിതക്കളിൽനിന്നും വേർപെട്ടു കഴിയൻ ഭാര്യ നിർബന്ധിച്ചു എന്നും ഭക്ഷണം നൽകാതെ ക്രൂരമായി പെരുമാറി എന്നും ഭർത്താവ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇവ മാനസിക പീഡനമാണ് എന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. തുടർന്നാണ് ജസ്റ്റിസ് രാകേഷ് കുമാർ, ജെയിൻ, ജെസ്റ്റിസ് ഹർനരേഷ് സിങ് ഗിൽ എന്നിവരടങ്ങിയ ബെഞ്ച് വിവാഹ മോചനം അനുവദിച്ചത്.