കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമോ ?

Last Modified ബുധന്‍, 17 ജൂലൈ 2019 (15:52 IST)
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്താൻ കഴിയാതെ നെട്ടോട്ടമോടുകയാണ് ഇപ്പോൾ കോൺഗ്രസ്. അധ്യക്ഷ സ്ഥാനത്തിനായി ചില മുതർന്ന നേതാക്കൾ ചരടുവലി കൂടി ആരംഭിച്ചതോടെ നാഥനില്ലത്ത അവസ്ഥയിലായി കോൺഗ്രസ്. രാജ്യം ഭരിച്ചിരുന്ന ഒരു ദേശീയ പാർട്ടിയാണ് ഇപ്പോൾ പാർട്ടിയുടെ തലപ്പത്തേക്ക് ഒരു നേതാവിനെ കണ്ടെത്താനാകാതെ വിശമിക്കുന്നത്.

അധ്യക്ഷ സ്ഥാനം നൽകാൻ മാത്രം പോന്ന നേതാക്കൾ കോൺഗ്രസിൽ ഇപ്പോൾ ഇല്ലേ എന്നുവരെ ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷേ ഇതൊന്നും കോൺഗ്രസ് നേതാക്കൾ കേട്ട മട്ടില്ല. അധ്യക്ഷ സ്ഥാനം മുതിർന്ന നേതാക്കൾക്ക് നൽകണോ അതോ യുവ നേതാക്കൾക്ക് നൽകണോ എന്ന കാര്യത്തിൽ പോലും തീരുമാനം എടുക്കാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

രാഹുൽ ഗാന്ധി ഒഴിഞ്ഞ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇകാര്യത്തെ കുറിച്ച് പലരും ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രിയങ്കാ ഗാന്ധിക്ക് സ്ഥാനം നൽകുന്നതിനായാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കിയാൽ കോൺഗ്രസ് വീണ്ടും പ്രതിരോധത്തിലാക്കും. മക്കൾ രാഷ്ട്രീയം എന്ന ബിജെപിയുടെ വിമർശനം ഇതോടെ ശക്തിപ്പെടുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :