സംവിധായകനെ ഗെറ്റൌട്ടടിച്ചു; നിഷ ഉപ്പും മുളകിലേക്ക് - പ്രതികരണവുമായി നിഷയും ചാനലും

സംവിധായകനെ ഗെറ്റൌട്ടടിച്ചു; നിഷ ഉപ്പും മുളകിലേക്ക് - പ്രതികരണവുമായി നിഷയും ചാനലും

 nisha , nisha sarang , uppum mulakum , നിഷ സാരംഗ് , സംവിധായകന്‍ , അമ്മ , ഡബ്യു സി സി , ചാനല്‍
കൊച്ചി| jibin| Last Updated: ചൊവ്വ, 10 ജൂലൈ 2018 (09:40 IST)
മാനസികമായി പീഡിപ്പിക്കുകയും അപമര്യാദയായി പെരുമാറിയുമെന്ന നായിക നിഷ സാരംഗിന്റെ പരാതിയെ തുടർന്ന് ആരോപണവിധേയനായ സംവിധായകനെ മാറ്റാൻ ചാനൽ തീരുമാനിച്ചു.

ചാനലിലെ തന്നെ മറ്റൊരു സംവിധായകനായിരിക്കും പുതിയ ചുമതല. നടപടി സ്വീകരിച്ച സാഹചര്യത്തില്‍ നിഷ സീരിയലിൽ തുടരുമെന്ന് ചാനൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

സംവിധായകനെ മാറ്റാൻ തീരുമാനിച്ചതായി ചാനൽ അധികൃതർ അറിയിച്ചെന്നും അതിനാൽ തുടർന്നും ആ സീരിയലിൽ അഭിനയിക്കുമെന്നും നിഷ വ്യക്തമാക്കി.

സംവിധായകനെതിരെ നിഷ പരാതിയുമായി രംഗത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചാനലിനെതിരെയും സംവിധായകനെതിരെയും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

താരസംഘടനയായ അമ്മയും ഡബ്യു സി സിയും വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :