വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 2 ഡിസംബര്‍ 2020 (08:02 IST)
ചന്ദ്രോപരില്ലത്തിൽനിന്നും മണ്ണും കല്ലുകളും ഉൾപ്പടെയുള്ള ഖരവസ്തുക്കൾ ശേഖരിയ്ക്കുന്നതിനായുള്ള ചൈനയുടെ ചാങ്-ഇ5 പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചരിത്രപരമായ ദൗത്യത്തിൽ ചൊവ്വാഴ്ച
ചൈന വിജയിച്ചതായി ചൈന നാഷ്ണൽ സ്പേസ് അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ നവംബർ 24 നാണ് പേടകം വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽനിന്നും ഏകദേശം 2 കിലോയോളം മണ്ണും കല്ലും ഉൾപ്പടെയുള്ള ഖര വസ്തുക്കളാണ് പേടകം ശേഖരിയ്ക്കുക.
ചന്ദ്രന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനങ്ങൾക്കായാണ് ഇവ ശേഖരിയ്ക്കുന്നത്. അമേരിക്കക്കും സോവിയേറ്റ് യൂണിയനും ശേഷം ചന്ദ്രനിൽനിന്നും ഖരവസ്തുക്കൾ ശേഖരിയ്ക്കുന്ന ആദ്യ രാജ്യമായി ചൈന മാറും. ഇതിന് മുൻപ് 1970 കളീലാണ് സമാനമായ രീതിയിലുള്ള ദൗത്യങ്ങൾ ഉണ്ടായിട്ടുള്ളത്. നിലവിൽ അളില്ലാ പേടകമാണ് ദൗത്യത്തിന് അയച്ചിരിയ്ക്കുന്നത്. 2020 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിയ്ക്കാൻ ചൈന പദ്ധതി ഒരുക്കിയിട്ടുണ്ട്,