അനുബന്ധ വാര്‍ത്തകള്‍
- 350 ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, അസാധാരണ സംഭവമെന്ന് വിദഗ്ധര്‍
- പതഞ്ജലി മലക്കം മറിഞ്ഞു - ‘ഞങ്ങള്‍ കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടേയില്ല’ !
- പതഞ്ജലിയുടെ കൊവിഡ് മരുന്ന്: ബാബ രാംദേവ് അടക്കം അഞ്ച് പേർക്കെതിരെ എഫ്ഐആർ
- സ്ഫോടകവസ്തു പൊട്ടി ആന വായ തകർന്ന് മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
- വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ, ഇത് കേരളമാണ്: നീരജ് മാധവ്
ആനപ്പുറത്തിരുന്ന് യോഗ ചെയ്തു, ബാബ രാംദേവ് നിലതെറ്റി താഴെവീണു - വൈറല്‍ വീഡിയോ
യോഗയില്‍ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനിടെ മഥുരയിൽ വച്ച് യോഗഗുരു ബാബ രാംദേവ് അപകടത്തില്‍ പെടുന്ന ദൃശ്യം വൈറലായി. ബാബ രാംദേവ് ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുകയായിരുന്നു. എന്നാൽ ആനയുടെ ചലനം കാരണം ബാലൻസ് ചെയ്യാൻ കഴിയാതെ അദ്ദേഹം താഴെ വീഴുകയാണുണ്ടായത്.
കര്‍ഷിണി രമണ്‍ രേതി ആശ്രമത്തിൽ ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് അപകടം. താഴെ വീണെങ്കിലും പരുക്കേല്‍ക്കാതെ രാംദേവ് രക്ഷപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
Baba Ramdev had said Corruption will fall if Narendra Modi becomes PM pic.twitter.com/qauXNgISqG
— Joy (@Joydas) October 13, 2020
സംഭവം വീക്ഷിച്ചുനിന്ന ആളുകള്‍ പരിഭ്രാന്തരായെങ്കിലും രാംദേവ് പെട്ടെന്ന് എഴുന്നേറ്റു. ഇതിനുമുമ്പ് സൈക്കിൾ ഓടിച്ച് അഭ്യാസപ്രകടനം നടത്തുന്നതിനിടെ ബാബ രാംദേവ് വീഴുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.