എനിക്കിവിടെ മാത്രമല്ലടാ അങ്ങ് ലണ്ടനിലുമുണ്ടെടാ പിടി, ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് മാച്ചിനിടെ ശ്രദ്ദേയമായി ലണ്ടൻകാരന്റെ ഭേൽപൂരി കച്ചവടം !

Last Updated: ബുധന്‍, 12 ജൂണ്‍ 2019 (17:54 IST)
ബേൽപൂരി നോർത്ത് ഇന്ത്യയുടെ ഉത്പന്നമാണെങ്കിലും നോർത്തെന്നോ സൗത്തെന്നോ വ്യത്യാസമില്ലാതെ ഇത് എല്ലാവർക്കും ഇഷ്ടമാണ്. നമ്മുടെ ബേൽപൂരി ലണ്ടനിലെ ലോകകപ്പ് ആവേശമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ വരെ എത്തിയിരികുന്നു. ഓവലിൽ നടന ഇന്ത്യ ഓസ്ട്രേലിയ മാച്ച് കാണാൻ എത്തുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സ്വദേശിയുടെ പേല്പൂരീ കച്ചവടമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചുറ്റിത്തിരിയുന്നത്.

ഓവലിൽ കളി കാണൽ എത്തിയ ഇന്ത്യക്കാർ അതിവേഗത്തിൽ രുചികരമായ ബേൽപൂരി ഉണ്ടാക്കുന്ന ലണ്ടൻ സ്വദേശിയായ തെരുവു കച്ചവടക്കാരനെ കണ്ട് അത്ഭുതപ്പെട്ടു എന്നുത തന്നെ പറയാം. സംഭവത്തിന്റെ വീഡിയോ. ട്വിറ്ററിലും ഫെയിസ്ബുക്കിലും ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിലാകെ വൈറലായി കഴിഞ്ഞു. എവിടെനിനിന്നാണ് ബേൽപൂരി ഉണ്ടാക്കാൻ പഠിച്ചത് എന്ന് വൃദ്ധനായ കച്ചവരക്കാരോട് ആളുകൾ ചോദിക്കുന്നത് വീഡിയോയിൽനിന്നും കേൾക്കാം. കൊൽക്കത്തയിൽ നിന്നുമാണ് ബേൽ പൂരി ഉണ്ടാക്കുന്ന വിദ്യ കൈബ്വശപ്പെടുത്തിയത് എന്ന് ഇയാൾ മറുപടി പറയുന്നുണ്ട്.

ഓഡർ ചെയ്ത ആളുകൾക്ക് കൂളായി വളരെ വേഗം ബേൽപുരി ഉണ്ടാക്കി നൽകിയ ഈ വൃദ്ധൻ ഓവലിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്നു. അമിതാഭ് ബച്ചൻ ഉൾപ്പടെ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഈ ദൃശ്യം പങ്കുവച്ചിട്ടുണ്ട്. 'അവസരത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയ ബുദ്ധിമാൻ' എന്നാണ് ഇദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. 'ബ്രിട്ടീഷ് ബേൽപൂരി വാല' എന്നായിരുന്നു മറ്റൊരാൾ നൽകിയ വിശേഷണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :