ബിയർ നൽകിയില്ല, 24കാരൻ സ്ത്രീക്ക് നേരെ വെടിയുതിർത്തു, പിന്നീട് സംഭവിച്ചതിങ്ങനെ !

Last Updated: ബുധന്‍, 12 ജൂണ്‍ 2019 (13:24 IST)
തങ്ങൾക്ക് ബിയർനൽകാൻ കൂട്ടാക്കാതെ വന്നതോടെ 40 വയസുകാരിയായ സ്ത്രീയെ 24കാരനും സംഘവും വെടിവച്ചുവീഴ്ത്തി. നോർത്ത്‌വെസ്റ്റ് ഡെൽഹിയിലെ ജഹാങ്കീർപുരിയിലാണ് സംഭവം ഉണ്ടായത്. വെടിയേറ്റ സ്ത്രീ മുൻപ് മദ്യം ഉൾപ്പടെയുള്ള വസ്ഥുക്കൾ നിയമവിരുദ്ധമായി വ്ൽപ്പന നടത്തിയിരുന്നു. ഇതേ തുടർന്നാണ് യുവാവും സംഘവും ബിയറിനായി 40കാരിയുടെ അടുത്തെത്തിയത്.

ജൂൺ ഏഴിനായിരുന്നു സംഭവം രാത്രി 9.30ഓടെയാണ് വികാസ് മിശ്ര, പങ്കജ്, മിന്റു
എന്നിവർ ബാല് ബിയർ ആവശ്യപ്പെട്ട് സ്ത്രീയുടെ വീട്ടിലെത്തിയത്. എന്നാൽ തന്റെ കയ്യിൽ ബിയർ ഇല്ലെന്ന് സ്ത്രീ യുവാക്കളോട് വ്യക്തമാക്കി. ഇതോടെ യുവാക്കൾ ബിയർ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കാൻ തുടങ്ങി. സ്ത്രീ നുണപറയുകയാണെന്ന് ധരിച്ച് ബിയർ നൽകാത്തതിന്റെ പകയിൽ വികാസ് മിശ്ര സ്ത്രീക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.

സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ മൂവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിയുറ്റിർക്കാൻ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു. വികാസ് മിശ്ര ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ഇയാൾ ദിവസങ്ങൾക്ക് മുൻപ് മറ്റൊരാൾക്ക് നേരെയും വെടിയുതിർത്തിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :