സ്റ്റേഷൻ പരിധിയിൽ തീരാത്ത പ്രശ്നങ്ങൾ, പരിഹാരത്തിനായി ആടുകളെ ബലിനൽകി പൊലീസുകാർ !

Last Modified ശനി, 13 ജൂലൈ 2019 (10:57 IST)
സ്റ്റേഷൻ പരിധിക്കുള്ളിൽ തീരാത്ത പ്രശ്നങ്ങൾ തലവേദനയായതോടെ ആടുകളെ ബലിനൽകി പൊലീസുകാർ. കൊയമ്പത്തൂർ കോവിൽപാളയം പൊലീസ് സ്റ്റേഷനിലാണ് സംഭവം ഉണ്ടായത് ആടിനെ ബലിനൽകിയാൾ സ്റ്റേഷൻ പരിധിയിലെ പ്രശ്നങ്ങൾ മാറുമെന്ന ആന്ധ വിശ്വാസത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ ഉള്ളിൽ വച്ച് രണ്ട് ആടുകളെ ബലിനൽകുകയായിരുന്നു

സ്റ്റേഷനിൽ മുൻ ഇൻസ്‌പെക്ടറെ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയിരുന്നു. സ്റ്റേഷനിലെ കോൺസ്റ്റബിൾ തിരുമൂർത്തി അടുത്തിടെ അസുഖങ്ങളെ തുടർന്ന് മരിച്ചു. രണ്ടാഴ്ച മുൻപ് സ്റ്റേഷൻ പരിധിക്കുള്ളിലെ പന്നി വളർത്തൽ കേന്ദ്രത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മുന്ന് തൊഴിലാളികൾ വിഷവായു ശ്വസിച്ച് മരിക്കുകയും ചെയ്തു. മറ്റു കുറ്റകൃത്യങ്ങളും വർധിച്ചു. ഇതോടെയാണ് ആടിനെ ബലി കൊടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പൊലീസുകാർ തീരുമാനിച്ചത്.

'കിടാവെട്ട്' എന്നറിയപ്പെടുന്ന ക്രിയ ചെയ്താൽ സ്റ്റേഷൻ പരിധിയിലെ പ്രശ്നങ്ങൾ അകന്നുപോകും എന്ന് പ്രദേശവാസികൾ ആരോ ആണ് പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് ഇവർ ആടിനെ ബലി നൽകി രക്തം സ്റ്റേഷനുചുറ്റും തളിച്ചു. ബലി നൽകിയ ആടിനെ പാകം ചെയ്ത് പൊലീസുകാർക്കും ചില രാഷ്ട്രീയ പ്രവർത്തകർക്കും നൽകിയതായും. ബലി നൽകിയ ആടുകളെ ഒരു രാഷ്ട്രീയ പാർട്ടിയാണ് നൽകിയത് എന്നും ആരോപണങ്ങൾ ഉണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് കുമാർ നിർദേശം നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :