ബിഗ് ബോസ്; രഹസ്യങ്ങൾ വെളിപ്പെടുത്തി, നടിമാരെ ചോദ്യം ചെയ്ത് പൊലീസ്

Last Modified വ്യാഴം, 4 ജൂലൈ 2019 (12:16 IST)
ബിഗ് ബോസ് റിയാലിറ്റി ഷോ തമിഴ് പതിപ്പില്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് താരങ്ങളെ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഷോയിലെ മത്സരാര്‍ത്ഥികളും നടിമാരുമായ വനിത വിജയകുമാര്‍, മീര മിഥുന്‍ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്.

ഒരു ഡിസൈനര്‍ നല്‍കിയ പരാതിയിലാണ് മീര മിഥുനെ പോലീസ് ചോദ്യം ചെയ്തത്. മീര 50000 രൂപ പറ്റിച്ചെന്നാണ് ഡിസൈനര്‍ പരാതി നല്‍കിയത്. മിസ് സൗത്ത് ഇന്ത്യ എന്ന പേരിലുള്ള ലോഗോ അനുവാദമില്ലാതെ ഉപയോഗിച്ച് മീര മിസ് തമിഴ്‌നാട് സൗന്ദര്യ മത്സരം നടത്തിയെന്നാണ് പരാതി.

തന്റെ മകളെ മുന്‍ ഭര്‍ത്താവായ ആനന്ദ് രാജന്‍ തട്ടിക്കൊണ്ടുപോയെന്ന് വനിത വിജയകുമാര്‍ ബിഗ്‌ബോസില്‍ വെളിപ്പെടുത്തിയിരുന്നു. 2012ലായിരുന്നു ഇരുവരും വിവാഹ മോചിതരാകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പോലീസ് വനിതയെ ചോദ്യം ചെയ്യാനെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :