ചിപ്പി പീലിപ്പോസ്|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (10:16 IST)
ബിഗ് ബോസിലെ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്ന് ബിഗ് ബോസ് ഹൌസിൽ നിന്നും പുറത്തായ മത്സരാര്‍ഥി രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ ഇതുവരെ 13 പേര്‍ അറസ്റ്റിലായി.
കണ്ടാൽ തിരിച്ചറിയുന്ന 75 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ 50 പേരെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതേസമയം, സംഭവത്തിലെ മുഖ്യപ്രതി
രജിത്ത് കുമാര്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണെന്നാണ് പോലീസ് നിഗമനം. തന്നെ കൂട്ടാൻ എയർപോർട്ടിൽ എത്തണമെന്ന് ആവശ്യപ്പെട്ട് രജിത് രണ്ട് മൂന്ന് ആളുകളെ വിളിച്ചിരുന്നു. ഇവരാണ് മറ്റുള്ളവരേയും കൂട്ടി എയർപോർട്ടിലേക്ക് ഇടിച്ച് കയറിയത്.
പൊലീസ് തവണ രജിതിനോട് ആവശ്യപ്പെട്ടെങ്കിലും തന്നെ കാണാനെത്തിയ പതിനായിരങ്ങളെ തനിക്ക് കണ്ടേ പറ്റൂള്ളുവെന്ന് പറഞ്ഞാണ് ഇയാൾ പ്രധാനവഴിയിലൂടെ പുറത്തേക്ക് വന്നത്. പരിപാടിയ്ക്ക് എത്ര പേരുണ്ടെങ്കിലും അവരെ മുഴുവനും അറസ്റ്റ് ചെയ്യാനാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലോകത്തെ മുഴുവനും ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വ്യാപനം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ഗൗരവമായി എടുത്ത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വളരെ പെട്ടെന്നാണ് അവര്‍ അവിടെ ആളുകളെ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിച്ചു സ്വീകരണം നല്‍കിയതും. ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. നല്ല മനസുള്ളവര്‍ക്കൊന്നും കൊറോണ വരില്ലെന്നും മറ്റും രജിത് കുമാര്‍ പറഞ്ഞ കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.