ഒടുവിൽ രജിത് കുമാർ കുറ്റം സമ്മതിച്ചു, രേഷ്മയോട് മാപ്പ് ചോദിച്ച് രജിത്; പൊട്ടിത്തെറിച്ച് മോഹൻലാൽ, കിളിപോയി ഫാൻസ്

ചിപ്പി പീലിപ്പോസ്| Last Modified ശനി, 14 മാര്‍ച്ച് 2020 (17:48 IST)
ബിഗ് ബോസ് സീസൺ 2 വിൽ ഉള്ള മത്സാരാർത്ഥികളിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് ഡോ. രജിത് കുമാർ. രേഷ്മയുടെ കണ്ണിൽ മുളക് തേച്ച സംഭവത്തിൽ ബിഗ് ബോസ് രജിതിനെ താൽക്കാലികമായി പുറത്താക്കിയിരുന്നു. വീക്കൻഡ് എപ്പിസോഡിൽ രജിത് കുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്.

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ വേദിയിലേക്കെത്തുന്നു. മോഹൻലാലിനൊപ്പം വേദിയിൽ നിൽക്കുന്ന രജിതിനെയാണ് പ്രൊമോയിൽ കാണുന്നത്. ചെയ്തത് തെറ്റാണെന്നും ഒരു അധ്യാപകൻ എന്ന നിലയിൽ താൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു അതെന്നും രജിത് കുറ്റസമ്മതം നടത്തുന്നുണ്ട്. രജിതിനു നേരെ പൊട്ടിത്തെറിക്കുന്ന മോഹൻലാലിനെയാണ് പ്രൊമോയിൽ കാണുന്നത്.

ഇത്രയും നാൾ ഇത് ബിഗ് ബോസിന്റെ സീക്രട്ട് ടാസ്ക് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ഫാൻസിന്റെ രോദനം. തങ്ങളുടെ രജിത് സർ അങ്ങനെയൊരു ക്രൂരകൃത്യം ചെയ്യില്ലെന്നായിരുന്നു കമന്റുകളും രോദനങ്ങളും. എന്നാൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് യഥാർത്ഥ സംഭവം ആയിരുന്നുവെന്നും ആരും പറഞ്ഞ് ചെയ്യിച്ചതല്ലെന്നും ഇന്ന് വ്യക്തമാവുകയാണ്.

ഇതോടെ തേഞൊട്ടിയിരിക്കുകയാണ് അയാളുടെ ഫാൻസ്. ഇനി എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. ഇതിനിടയിൽ പുതിയ വാദം കൊണ്ടെത്തിയിരിക്കുകയാണ് ഇക്കൂട്ടർ. ഏഷ്യാനെറ്റും മോഹൻലാലും രജിത് അണ്ണനെ ഡീഗ്രേഡ് ചെയ്യാൻ മനപൂർവ്വം പ്ലാൻ ചെയ്തതാണെന്നാണ് പുതിയ വാദം. ഏതായാലും ഈ രജിത് ഫാൻസിനു തീരെ വിവരം ഇല്ലാണ്ടായോ എന്ന് ചോദിച്ച് പോയാൽ തെറ്റ് പറയാനും പറ്റില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :