'ഒരു ചേട്ടന്റെ കരുതൽ' - മോഹൻലാൽ വിളിച്ചെന്ന് ബാദുഷ!

അനു മുരളി| Last Updated: വെള്ളി, 24 ഏപ്രില്‍ 2020 (09:51 IST)
സമയത്ത് വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് നിരവധി സിനിമാ പ്രവർത്തകർ എത്തിയിരുന്നു. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും അതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബാദുഷയുടെ കുറിപ്പ് ഇങ്ങനെ:

'ഇന്ന് രാവിലെ ലാലേട്ടന്റെ ഒരു ഫോൺ വിളി വീണ്ടും വന്നു കഴിഞ്ഞ ദിവസം കിച്ചന്റെ വിശേഷങ്ങൾ ചോദിച്ചെങ്കിലും ഇന്ന് എന്റെ വീട്ടു കാര്യങ്ങളെ കുറിച്ചാണ് അന്വേഷിച്ചത് . വീട്ടിലെ എല്ലാവരെയും കുറിച്ച് അന്വേഷിച്ചു . ചിപ്പുവിന്റെ ടിക് ടോക് വീഡിയോസ് എല്ലാം നേരത്തെ ലാലേട്ടന് അയച്ചു കൊടുത്തിരുന്നു. മകൾ വളരെ മനോഹരമായി ചെയ്യുന്നുണ്ട് ചിപ്പുവിന് വേണ്ട എല്ലാ പ്രോത്സാഹനവും നൽകണമെന്നും. പിന്നെ ഒരു ചേട്ടന്റെ കരുതലോടെ ഈ കൊറോണ കാലത്തെ അതിജീവിക്കുന്നതിനു വേണ്ടുന്ന കുറെ നല്ല കാര്യങ്ങളും അദ്ദേഹം നമുക്ക് പറഞ്ഞു തരുകയും ഈ മഹാ മാരി എത്രയും പെട്ടെന്ന് ഈ ലോകത്തെ വിട്ടു മാറട്ടെയെന്നു കൂട്ടായ് നമുക്ക് പ്രാർത്ഥിക്കാമെന്നു പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. ഈ ഒരവസ്ഥയിൽ ലാലേട്ടനെ പോലുള്ളവരുടെ ആ ഒരു വിളി നമുക്ക് ഒത്തിരി ഊർജം നൽകും നന്ദി പ്രിയ ലാലേട്ടാ'.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :