അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ അനുവദിച്ചു

shaburaj, Film, Kerala, ഷാബുരാജ്, കേരളം, സിനിമ
തിരുവനന്തപുരം| ജോര്‍ജി സാം| Last Updated: വ്യാഴം, 23 ഏപ്രില്‍ 2020 (17:35 IST)
അന്തരിച്ച മിമിക്രികലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ അനുവദിച്ചു. തുക സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക പരിഗണനയില്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി എ കെ ബാലനാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും ധനസഹായം നല്‍കാന്‍ തിരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ആറ് വര്‍ഷമായി ഷാബുരാജിന്റെ ഭാര്യ രോഗബാധിതയായി കിടപ്പിലാണെന്നും കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :