എബ്രഹാം ലിങ്കന്റെ മുടി ലേലം ചെയ്ത് വിറ്റത് 59 ലക്ഷം രൂപയ്ക്ക്, വാങ്ങിയതാരെന്ന് വ്യക്തമാക്കാതെ ഓക്ഷൻ കമ്പനി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (09:24 IST)
ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ മുടിച്ചുരുൾ ലേകം ചെയ്ത് വിറ്റത് 59 ലക്ഷം രൂപയ്ക്ക്. ബോസ്റ്റണിലെ ആര്‍ ആര്‍ ഓക്ഷന്‍ കമ്പനിയാണ് ലിങ്കന്റെ മുടിയിഴകൾ ലേലം ചെയ്ത് വിറ്റത്. മുക്കാൽ ലക്ഷം മാത്രമാണ് കമ്പനി പ്രതീക്ഷിച്ചത് എന്നാൽ വലിയ തുക തന്നെ ലേലത്തിൽ ലഭിയ്ക്കുകയായിരുന്നു. ഇത്രയും തുക നൽകി മുടി ചുരുളുകൾ സ്വന്തമാക്കിയത് ആരാണെന്ന് ലേല കമ്പനി വ്യക്തമാക്കിയിട്ടില്ല.

വാഷിങ്ടണിലെ ഫോഡ് തിയറ്ററിനു സമീപം വെടിയേറ്റ് വീണ ലിങ്കന്റെ മൃതദേഹത്തില്‍ നിന്നും പരിശോധനാവേളയില്‍ നീക്കം ചെയ്ത മുടിച്ചുരുളാണ് ലേലത്തില്‍ വിറ്റത്. മുടിക്ക് രണ്ട് ഇഞ്ചോളം നീളം ഉണ്ടായിരുന്നു. ലിങ്കന്റെ ഭാര്യ മേരി ടോഡ് ലിങ്കന്റെ ബന്ധുവും കെന്റക്കിയിലെ പോസ്റ്റ് മാസ്റ്ററുമായിരുന്ന ഡോ ലിമന്‍ ബീച്ചര്‍ ടോഡിനു ലഭിച്ചതായിരുന്നു ഈ മുടിച്ചുരുള്‍. ലിങ്കന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഡോ ടോഡും ഉണ്ടായിരുന്നു എന്ന് ഓക്ഷന്‍ കമ്പനി വെളിപ്പെടുത്തി. മുടിയുടെ ആധികാരിഗത കമ്പനി ഉറപ്പുവരുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :