അപർണ|
Last Modified ചൊവ്വ, 8 മെയ് 2018 (10:29 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിൽ നിന്നും സാക്ഷികളായ താരങ്ങൾക്ക് സംരക്ഷണമൊരുക്കാൻ തയ്യാറായി പൊലീസ്. ആക്രമണത്തിനരയായ നടിക്കു പുറമെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം നല്‍കുമെന്നാണ് സൂചന.
സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആശങ്ക പൊലീസിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു നടി അപേക്ഷയുമായി കോടതിയെ സമീപിച്ചത്. നടിയോ സാക്ഷികളൊ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷ നല്‍കണം എന്ന് പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിരുന്നു.
ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച കേസില്‍ മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍, എന്നിവര്‍ക്കാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നത്. ദിലീപും
മഞ്ജു വാര്യരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണു നടിയെ ആക്രമിക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നാണു പ്രോസിക്യൂഷന്‍ വാദം.