'അമ്മ'യിൽ നടക്കുന്നത് ഒളിച്ചുകളി; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു വർഷം മുമ്പ് തീരുമാനിച്ചിരുന്നു

'അമ്മ'യിൽ നടക്കുന്നത് ഒളിച്ചുകളി; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു വർഷം മുമ്പ് തീരുമാനിച്ചിരുന്നു

Rijisha M.| Last Modified തിങ്കള്‍, 2 ജൂലൈ 2018 (10:29 IST)
താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ വിള്ളലാണ് ഇപ്പോൾ ചർച്ചയായൊക്കൊണ്ടിരിക്കുന്നത്. എന്നാൽ ദിലീപിനെ നേരത്തെതന്നെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കാൻ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കിയിട്ടുള്ള രേഖകൾ ഇപ്പോൾപുറത്തുവന്നിരിക്കുകയാണ്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചിരുന്നു. ഈ തീരുമാനം ഒരു വര്‍ഷം മുമ്പേയാണ് 'അമ്മ' എടുത്തത്.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍വെച്ചു ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ അതിന് ശേഷം നടന്ന എക്‌സിക്യുട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചു. ഇതോടെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന വാദം പൊളിയുകയും ചെയ്‌തു.

'അമ്മ'യിൽ മത്സരിക്കുന്നതിൽ നിന്ന് നടിമാരെ പിന്തിരിപ്പിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു എന്നാൽ നടിമാരുടെ വാദം തെറ്റാണെന്ന് കാണിച്ച് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചിരുന്നു. അതിനിടെ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്
കന്നഡ സിനിമാ സംഘടന 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :