'പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു': ദീപാ നിശാന്ത്

'പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു': ദീപാ നിശാന്ത്

Rijisha M.| Last Modified തിങ്കള്‍, 2 ജൂലൈ 2018 (10:01 IST)
താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ വിള്ളലാണ് ഇപ്പോൾ ചർച്ചയായൊക്കൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്ന് 'അമ്മ'യിൽ നിന്ന് നാല് നടിമാർ രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഈ നടിമാർക്ക് പിന്തുണ അറിയിച്ചും 'അമ്മ'യെ പിന്തള്ളിക്കൊണ്ടും നിരവധി പേർ രംഗത്തെത്തിയിരുന്നു.

ദിലീപിനെ തിരിച്ചെടുക്കാൻ 'അമ്മ'യിൽ ആദ്യം ശബ്‌ദമുയർത്തിയത് നടി ഊർമിള ഉണ്ണി ആയിരുന്നു. ഇതിനെതിരെ നിരവധിപേർ നടിയ്‌ക്കെതിരെ നിലവിൽ വന്നിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിൽ അധ്യാപിക ദീപാനിശാന്ത് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിട്ടുണ്ട്.

ദീപാനിശാന്തിന്റെ കുറിപ്പ്:-

ചുറ്റും നിന്ന് ഇവരോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിക്കുന്നു! സ്വന്തം തൊഴിൽ മേഖലയിൽ ഒരു പെൺകുട്ടി നേരിട്ട പീഡനത്തെ എത്ര ലാഘവത്തോടുകൂടിയാണ് ഈ സ്ത്രീ നോക്കിക്കാണുന്നത്. പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു!

ദിലീപിനെ തിരിച്ചെടുക്കാൻ ഊർമ്മിള ഉണ്ണിയാണ് കൂടുതൽ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനുള്ള വള്ളുവനാടൻ മറുപടി :

"അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.... അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാൻ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാൻ മറുപടി പറയാം... എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ...ന്ന് ട്ടാ....!"

മുഴുവൻ വീഡിയോ ഇവിടെ ഇടാൻ നിവൃത്തിയില്ല.. വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യിൽപ്പിടിച്ച് കണ്ടാ മതി! നല്ല ക്ഷമ കിട്ടും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :